Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
മാസ ശമ്പളം ഒരു ലക്ഷം രൂപ: പ്രായ പരിധി 15 - 40: ജോലി സൗത്ത് ആഫ്രിക്കയില്‍
Reporter
പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒട്ടും അതിശയിക്കേണ്ട ജോലി നമ്മുടെ നാട്ടിലല്ല; അങ്ങ് ദക്ഷിണ കൊറിയയില്‍.

സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴിയാണു നിയമനം. കൊറിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാറിന്റെ കീഴിലുള്ള കാര്‍ഷിക പദ്ധതികളിലേക്കാണ് തൊഴിലാളികളെ തേടുന്നത്. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കൃഷിരീതിയാണ് നടപ്പാക്കുന്നതെങ്കിലും മനുഷ്യ അധ്വാനവും വേണ്ടിവരും.

കാര്‍ഷിക വൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 25-40 പ്രായപരിധിയിലുള്ളവര്‍ക്ക് ജോലിക്കു ശ്രമിക്കാം. ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം. രണ്ടുഡോസ് കോവി ഷീല്‍ഡ് വാക്‌സിന്‍ എടുത്തിരിക്കുകയും വേണം.1000 പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തില്‍ 100 പേര്‍ക്കാണു നിയമനം. താല്‍പ്പര്യമുള്ളവര്‍ക്കായി ഒഡെപെക് ഒക്ടോബര്‍ 27നു തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ഹാളിലും സെമിനാര്‍ നടത്തും. കൊറിയന്‍ ജീവിത സാഹചര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരില്‍ നിന്നാണു തിരഞ്ഞെടുപ്പ്. അപേക്ഷ അയക്കേണ്ട ഇ മെയില്‍: recruit@odepc.in വെബ്‌സൈറ്റ്: www.odepc.kerala.gov.in.
 
Other News in this category

 
 




 
Close Window