Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
മൊത്തം ജോലിക്കാരെ സൂം മീറ്റിങ്ങില്‍ വിളിച്ച് 900 പേരെ ഒരുമിച്ച് പിരിച്ചു വിട്ടു: സിഇഒയുടെ പേര് വിശാല്‍
Reporter
ഒരു സൂം കോളില്‍ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയില്‍നിന്നു പുറത്താക്കിയ കടുപ്പക്കാരനായ സിഇഒ. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി തുടരുന്ന ഒരേയൊരാള്‍, 43 കാരനായ വിശാല്‍ ഗാര്‍ഗ്. ആരാണ് വിശാല്‍? എന്താണ് എടുത്തടിച്ചുള്ള തീരുമാനത്തിനു പിന്നില്‍? എത്ര ആസ്തിയുണ്ട്? സൈബര്‍ ലോകം തിരയുകയാണ്.
3 മിനിറ്റുള്ള ഒറ്റ സൂം കോള്‍, ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് 900 ജീവനക്കാരെ! ബെറ്റര്‍.കോം സിഇഒ വിശാല്‍ ഗാര്‍ഗ് കഴിഞ്ഞ ബുധനാഴ്ചയാണു സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. ജീവനക്കാരുടെ പ്രകടനം, ഉല്‍പാദന ക്ഷമത എന്നിവ വിലയിരുത്തിയായിരുന്നു തീരുമാനം. 'ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും' എന്നായിരുന്നു വിശാല്‍ പറഞ്ഞത്. പണി പോകുന്ന കാര്യമായതിനാല്‍ വാര്‍ത്ത യുഎസില്‍നിന്നു ലോകമാകെ പടര്‍ന്നു.

ബെറ്റര്‍.കോം കമ്പനിയുടെ 9 ശതമാനം ജീവനക്കാര്‍ക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്. ഒരു ജീവനക്കാരന്‍ സൂം കോള്‍ റെക്കോര്‍ഡ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണു വിശാലിന്റെ 'ശരിയായ മുഖം' പരസ്യമായത്. മൂന്നു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സൂം കോളിലാണ് ഇത്രയധികം മനുഷ്യരും അവരുടെ കുടുംബങ്ങളും പെരുവഴിയിലായത്.
 
Other News in this category

 
 




 
Close Window