Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
800 രൂപയിലാണ് നിത തുടങ്ങിയത്: 60 വയസ്സിലേക്ക് അടുക്കുമ്പോള്‍ 21000 കോടി രൂപയുടെ വിറ്റുവരവ്
Reporter
ഇക്കണോമിക്‌സ് ബിരുദധാരിയാണെങ്കിലും ചെറുപ്പം മുതലേ നൃത്തത്തിലായിരുന്നു താല്‍പര്യം. 20-ാം വയസ്സില്‍ മുകേഷ് അംബാനിയുടെ ഭാര്യയായി നിത അംബാനി കുടുംബത്തില്‍ എത്തി.

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴേക്കും ഒരു നഴ്‌സറി സ്‌കൂളില്‍ ടീച്ചറായി നിത ജോലിയ്ക്കു കയറി. 800 രൂപയായിരുന്നു ശമ്പളം- ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും എടുക്കാതെ മുഴുവനും മുകേഷിനെ ഏല്‍പിക്കും.. ഒരു പക്ഷേ ദൃഢനിശ്ചയവും ആത്മാര്‍ത്ഥതയും ആത്മ വിശ്വാസവും ഒക്കെയാകാം നിതയെ വേറിട്ടൊരു വ്യക്തിത്വമാക്കിയത്.

അവസരങ്ങള്‍ ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കുന്നില്ല. കിട്ടിയ അവസരങ്ങള്‍ അതി വിദഗ്ധമായി ഉപയോഗിച്ചു. നിത അംബാനിയുടെ മഹത്വം അതാണ്. ഇന്ന് 21000 കോടി രൂപയുടെ മൊത്തവരുമാനത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരിയായ ബിസിനസുകാരി .. ലോകത്തിലെ അതിസമ്പന്നരില്‍ മുന്നില്‍ നില്‍ക്കുന്ന ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ .. പക്ഷേ ഇതൊന്നുമല്ല നിത അംബാനിയെ വ്യത്യസ്തയാക്കുന്നത്. കുടുംബം, ബിസിനസ്, സാമൂഹ്യ സേവനം എന്നീ മേഖലയിലെല്ലാം തന്റേതായ തനിമ കൊണ്ടുവന്നപ്പോള്‍ അവിടെയെല്ലാം വിജയവും ഉണ്ടായി. നല്ലൊരു അമ്മയും ഭാര്യയും ആയി കുടുംബത്തില്‍ കെട്ടിപ്പടുത്ത സ്‌നേഹ സാമ്രാജ്യത്തിന്റെ ഭദ്രമായ അടിത്തറയിലാണ് അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വേരുകള്‍ ഭദ്രമായിരിക്കുന്നത് എന്ന് സസൂഷ്മം വിശകലനം ചെയ്താല്‍ മനസിലാക്കാം.
2010 ല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു കൊണ്ടാണ് നിത അംബാനി ശക്തമായി രംഗത്തെത്തുന്നത്. റിലയന്‍സിന്റെ സി.എസ് ആര്‍ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ലക്ഷ്യവുമായാണ് ഇതിന്റെ തുടക്കം. ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ തുടങ്ങി അതിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂള്‍ ആക്കി മാറ്റിയതിന്റെ പിന്നിലെ കഴിവും നിതയുടേത് ആണ്. ക്രിക്കറ്റിലും ഫുട്‌ബോളിലുമെല്ലാം നിത മികച്ച സംരംഭകയാണ് എന്ന് തെളിയിക്കുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മുംബൈ ലീഗിന്റേയും ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ലിമിറ്റഡിന്റെ കീഴിലെ ഇന്ത്യാ സൂപ്പര്‍ ലീഗിന്റേയും വിജയം.
 
Other News in this category

 
 




 
Close Window