Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പാക്കിസ്ഥാനുമായി ബന്ധം: 20 യുട്യൂബ് ചാനലുകളും 2 വെബ് സൈറ്റുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
Reporter
രാജ്യത്തെ പുതിയ ഐടി ചട്ടപ്രകാരം, കശ്മീരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 2 വെബ്‌സൈറ്റുകളും 20 യുട്യൂബ് ചാനലുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. പാക്കിസ്ഥാനില്‍നിന്നുള്ള നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ടാണ് ഈ യുട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നതെന്നു കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.
'അവരുടെ പാപങ്ങളെല്ലാം കഴുകി കളഞ്ഞതോടെ ഗംഗ മലിനമായി'; കേന്ദ്രത്തിനെതിരെ വീണ്ടും ജയ കശ്മീര്‍, ഇന്ത്യന്‍ സേന, ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രക്ഷേപണം ചെയ്തതായി കണ്ടെത്തിയതോടെയാണു നടപടിയെന്നാണു വിശദീകരണം.

പാക്കിസ്ഥാനില്‍നിന്നു പ്രവര്‍ത്തിക്കുന്ന നയാ പാക്കിസ്ഥാന്‍ ഗ്രൂപ്പിനു (എന്‍പിജി) കീഴിലുള്ള യുട്യൂബ് ചാനലുകളും നിരോധിച്ചു. ഗ്രൂപ്പിനു കീഴിലുള്ള യുട്യൂബ് ചാനല്‍ നെറ്റ്വര്‍ക്കിന് 35 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇവയിലൂടെ പ്രക്ഷേപണം ചെയ്ത ചില വിഡിയോകള്‍ 55 കോടിയിലധികം ആളുകളാണു കണ്ടതെന്നാണു റിപ്പോര്‍ട്ട്.

ഈ ചാനലുകളും വെബ് പോര്‍ട്ടലുകളും രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചെന്നും പാക്ക് അജന്‍ഡ പ്രചരിപ്പിക്കുന്ന ഇത്തരം സൈറ്റുകള്‍ക്കും യുട്യൂബ് ചാനലുകള്‍ക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window