Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാര്‍: ഇന്ത്യ ഔദ്യോഗിക ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു
Reporter
കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ യുകെയുടെ രാജ്യാന്തര വാണിജ്യ സെക്രട്ടറി ആന്‍ മരിയ ട്രെവ്‌ലിനൊപ്പം ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ കരാര്‍ (എഫ്ടിഎ) 2023 ആദ്യം ഒപ്പിടാന്‍ ലക്ഷ്യമിട്ട് മധ്യസ്ഥര്‍ കൂടിയാലോചനകള്‍ ആരംഭിച്ചു.

ചൈനയുടെ നേതൃത്വത്തിലുള്ള ആര്‍സിഇപി വ്യാപാര സംഘത്തില്‍ ചേരാതെ പ്രമുഖ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഈ മാസം അവസാനം ദുബായ് എക്‌സ്‌പോ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയുമായി എഫ്ടിഎ ഒപ്പുവച്ചേക്കും. ചൈനയുമായുള്ള ബന്ധം മോശമായി വരുന്നതു പരിഗണിച്ച് മറ്റു രാജ്യങ്ങളുമായി വ്യാപാരം വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തിനും ഇതു സഹായിക്കും.

പാതിവഴിയില്‍ നിന്നുപോയ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച പുനരാരംഭിക്കാനും നീക്കമുണ്ട്. യുഎസുമായും വൈകാതെ എഫ്ടിഎ ഒപ്പിടാനാവുമെന്ന് പ്രതീക്ഷയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ ഇറക്കുമതി യുഎസ് ഈയിടെ അനുവദിച്ചത് ശുഭസൂചനയാണ്. ഇന്ത്യയ്ക്കു നല്‍കിയിരുന്ന മുന്‍ഗണന ട്രംപ് ഭരണകൂടം പിന്‍വലിച്ചത് പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചയും ആരംഭിച്ചിരുന്നു. യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായ് കഴിഞ്ഞ നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
 
Other News in this category

 
 




 
Close Window