Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്ന് പവന് മുപ്പത്താറായിരത്തില്‍ നില്‍ക്കുന്നു
Reporter
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold price in kerala) ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 36000 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിരക്ക് 4500 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 36000 രൂപയില്‍ എത്തുകയായിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 600 രൂപ കുറഞ്ഞിരുന്നു.

ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കൂടിയിരുന്നു. പവന് 36,720 രൂപയുമായിരുന്നു ബുധനാഴ്ചത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ജനുവരി 10നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വര്‍ണവില. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. 200 രൂപയാണ് ചൊവ്വാഴ്ച പവന് കൂടിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സ്വര്‍ണവില പവന് 36,400 രൂപയില്‍ തുടരുകയായിരുന്നു.

മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍, സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 47,956 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 46 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളി വില 92 രൂപ ഉയര്‍ന്ന് കിലോയ്ക്ക് 62,036 രൂപയായി. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,796.41 ഡോളറിലും യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 1,796 ഡോളറിലും ഇന്ന് സ്ഥിരത പുലര്‍ത്തി. അതേസമയം, ഒരുമാസത്തിനിടയില്‍ 2 ശതമാനം വില കുറഞ്ഞു.
 
Other News in this category

 
 




 
Close Window