Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇനിയും ബന്ധിപ്പിക്കാം: ഫീസോടു കൂടി ലിങ്കിങ്ങിന് സമയം നീട്ടി
Reporter
ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതലാകട്ടെ 1,000 രൂപയും. 2023 മാര്‍ച്ച് 31നുള്ളില്‍ ബന്ധിപ്പിക്കുകയുംവേണം.

നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ആധാര്‍ - പാന്‍ ബന്ധിപ്പിക്കലിന് ഫീസോടുകൂടി ഒരു വര്‍ഷം അനുവദിച്ചിരിക്കുന്നത്.

2023 മാര്‍ച്ച് 31-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പിന്നീട് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചല്‍ ഫണ്ടിലടക്കം നിക്ഷേപം നടത്താനോ കഴിയില്ലെന്നും സി.ബി.ഡി.ടി. അറിയിച്ചു.

സക്രിയമായ പാന്‍ നമ്പര്‍ ഇല്ലാത്ത നികുതി ദായകര്‍ക്ക് 10,000 രൂപ വരെ പിഴ ചുമത്താം. 2023 ഏപ്രില്‍ ഒന്നു മുതലായിരിക്കും പിഴ പ്രാബല്യത്തിലാകുക. ആദായ നികുതി പോര്‍ട്ടല്‍ വഴിയോ എസ്.എം.എസ്. വഴിയോ എന്‍.എസ്.ഡി.എല്‍./ യു.ടി.ഐ. ഐ.എല്‍. ഓഫീസുകളില്‍ നേരിട്ടെത്തിയോ ആധാറും പാന്‍ നമ്പറും ബന്ധിപ്പിക്കാവുന്നതാണ്.
 
Other News in this category

 
 




 
Close Window