Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ മദ്യഷോപ്പ് തുറക്കുന്നു: കടയുടെ പേര് ഡ്യൂട്ടി ഫ്രീ
Reporter
തിരുവനന്തപുരം വിമാനത്താവളത്തില്‍ മദ്യം ഉള്‍പ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റര്‍ തുറക്കുന്നു. ഈ മാസം 24ന് പ്രവര്‍ത്തനം തുടങ്ങും. മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്നായിരിക്കും പേര്.
അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ 2,450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍. ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ 2 ഔട്ട്ലെറ്റുകള്‍ ഉണ്ടാകും. മദ്യത്തിനു പുറമേ ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്സസറികള്‍ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാന്‍ഡ്ബാഗുകളും സണ്‍ഗ്ലാസുകളും പോലുള്ള ഫാഷന്‍ വിഭാഗങ്ങളും ഉടന്‍ തുടങ്ങും.
 
Other News in this category

 
 




 
Close Window