Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ ഉള്‍പ്പെടുത്തി: ഇനി ട്വീറ്റ് ചെയ്തതു തിരുത്താനായി എഡിറ്റ് ചെയ്യാം
reporter
ഇനി ട്വീറ്റുകള്‍ അയച്ചതിന് ശേഷം എഡിറ്റ് ചെയ്യാന്‍ കഴിയും. എഡിറ്റ് ബട്ടണ്‍ എന്ന പുതിയ ഓപ്ഷന്‍ കൂടി ട്വിറ്റര്‍ ആരംഭിച്ചു. തുടക്കത്തില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ.ഒരു ട്വീറ്റ് അയച്ച് 30 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ കഴിയും വിധമാണ് പുതിയ ഓപ്ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ട്വീറ്റ് കണ്ടാല്‍ അത് എഡിറ്റ് ചെയ്തതാണെന്ന് മനസിലാക്കാനും കഴിയും.


കൂടാതെ ട്വീറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും ദൃശ്യമാകും. ഒപ്പം പഴയ ട്വീറ്റും ഹിസ്റ്ററിയില്‍ കാണാം.തുടക്കത്തില്‍ വെരിഫൈഡ് അക്കൗണ്ടിന് മാത്രമേ ഈ സൗകര്യം ലഭ്യമാകു എന്ന് ട്വിറ്റര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window