Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ നിന്നു ബംഗാളിലേക്ക് വണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ചു
Text by TEAM UKMALAYALAM PATHRAM
തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് പുതിയ വണ്‍ സ്റ്റോപ്പ് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇതിനുമുമ്പ് യാത്രക്കാര്‍ രണ്ട് വിമാനങ്ങളെ ആശ്രയിച്ചാണ് തിരുവനന്തപുരം-കൊല്‍ക്കത്ത സെക്ടറില്‍ യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്ക് 1.40ന് തിരുവനന്തപുരത്തെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊല്‍ക്കത്തയില്‍ എത്തും. മടക്ക വിമാനം കൊല്‍ക്കത്തയില്‍ നിന്ന് രാവിലെ 8:15 -ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 -ന് തിരുവനന്തപുരത്തെത്തും.

ഇതിനും മുമ്പ് ഏഴര മണിക്കൂര്‍ എടുത്തിരുന്ന യാത്ര പുതിയ സര്‍വീസ് തുടങ്ങുന്നതോടെ നാലര മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്തുന്നതും ഇന്‍ഡിഗോയുടെ പരിഗണനയിലാണ്.
 
Other News in this category

 
 




 
Close Window