Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ശതകോടീശ്വരനായിരുന്ന ബിസിനസുകാരന്‍ പൊളിഞ്ഞു പാപ്പരായി: 42 ബില്യണ്‍ സമ്പാദ്യം വെറും 3 ബില്യണായി
Text by TEAM UKMALAYALAM PATHRAM
ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ചീഫും ശതകോടീശ്വരനുമായ ഹുയി കാ യാന്റെ വരുമാന വളര്‍ച്ച കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. 42 ബില്യണ്‍ ഡോളറുമായി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയില്‍ നിന്ന് അദ്ദേഹത്തിന്റെ വരുമാനം 3 ബില്യണ്‍ ഡോളറായി കുത്തനെ ഇടിഞ്ഞു എന്ന് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുയി കാ യാന് തന്റെ വരുമാനത്തിന്റെ 93 % നഷ്ടപ്പെട്ടു എന്ന് ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരെ കുറിച്ചുള്ള റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. ചൈനയിലെ രാഷ്ട്രീയ നേതൃത്വത്തിനും വ്യവ്യസായ ലോകത്തിനും ഇടയിലെ പാലമായാണ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് അറിയപ്പെടുന്നത്.

ചൈനയിലെ ഒരു ഉന്നതാധികാര സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സില്‍ (സിപിപിസിസി) അംഗമായിരുന്നു ഹുയി കാ യാന്‍ . ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയുടെ ഉപരിസഭയാണ് ഈ സമിതി. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അംഗങ്ങളായ 300 പേരാണ് അംഗങ്ങളായുള്ളത്. എന്നാല്‍ ഹുയി കാ യാനെ ഇപ്പോള്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ഈ സമിതിയില്‍ നിന്ന് നീക്കിയിരിക്കുകയാണ്. ബിസിനസ്സില്‍ വന്ന നഷ്ടവും പരാജയവുമാണ് അതിന് കാരണം എന്നാണ് അനുമാനിക്കുന്നത്. 2022 മാര്‍ച്ചില്‍ നടന്ന സിപിപിസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഹൂയിയെ വിലക്കിയിരുന്നു.
 
Other News in this category

 
 




 
Close Window