Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
ബിസിനസ്‌
  Add your Comment comment
പിടിച്ചാല്‍ കിട്ടാത്ത വേഗത്തില്‍ സ്വര്‍ണ വിലയുടെ കുതിപ്പ്: ഒരു പവന്‍ സ്വര്‍ണത്തിന് 42,880 രൂപ
Text by TEAM UKMALAYALAM PATHRAM
സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സര്‍വകാല റെക്കോഡാണ് ഇന്നത്തെ സ്വര്‍ണവില മറികടന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് വില 42,880 രൂപയിലെത്തിയിരിക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി വില 4,430 രൂപയിലുമെത്തി.


ഇന്നലെ സ്വര്‍ണവില രണ്ട് തവണ വര്‍ധിച്ചിരുന്നു. രാവിലെയും വൈകീട്ടുമായി 50 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,300 രൂപയായിരുന്നു.

വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നിറങ്ങി 5250 രൂപയില്‍ എത്തിയത്.
 
Other News in this category

 
 




 
Close Window