Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാക്കും: തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി
Text by TEAM UKMALAYALAM PATHRAM
തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും കേരളത്തില്‍ത്തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.'തൊഴിലരങ്ങത്തേക്ക്' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളെ തൊഴില്‍സജ്ജരാക്കാനായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഈ സര്‍ക്കാരിന്റെ കാലത്ത് 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളില്‍ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആഗോള തൊഴില്‍രംഗത്തെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ രൂപപ്പെടുത്തുന്നത്. ഓരോ തൊഴില്‍ മേഖലയ്ക്കും ആവശ്യമായ വിധത്തില്‍ യുവാക്കള്‍ക്കു നൈപുണ്യ പരിശീലനം നല്‍കുന്നതിനും പദ്ധതി തയാറാക്കി നടപ്പാക്കിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അധ്യാപകരുടെ തസ്തിക നിര്‍ണയ നടപടി അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022--23 അധ്യയന വര്‍ഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തിക നിര്‍ണയം പൂര്‍ത്തിയായി. അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തിദിനത്തിലെടുക്കുന്ന കുട്ടികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക തസ്തിക നിര്‍ണയം. അത് പൂര്‍ത്തിയാക്കിയാലുടന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പിഎസ്-സിക്ക് റിപ്പോര്‍ട്ട് നല്‍കും.
 
Other News in this category

 
 




 
Close Window