Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ടാറ്റ ഏറ്റെടുത്തിട്ടും എയര്‍ഇന്ത്യയിലെ ശമ്പള പ്രശ്‌നം പരിഹാരമായില്ല: പുതുക്കിയ ശമ്പളത്തില്‍ കത്തിവച്ചത് എച്ച്ആര്‍ വിഭാഗക്കാര്‍: പൈലറ്റുമാരുടെ പരാതി
Text by: Team Ukmalayalampathram
മുന്‍കൂര്‍ കൂടിയാലോചനകളൊന്നുമില്ലാതെ പുതിയ ശമ്പള ഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 1500-ലധികം എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് കത്തയച്ചു. കമ്പനി തങ്ങളോട് മാന്യമായി പെരുമാറുന്നില്ലെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പൈലറ്റുമാരുടെ യൂണിയന്‍ രത്തന്‍ ടാറ്റയ്ക്ക് കത്തയച്ചത്. എച്ച്ആര്‍ വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും അവഗണനയായിരുന്നു ഫലമെന്ന് പൈലറ്റുമാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അടുത്തിടെ പ്രഖ്യാപിച്ച തൊഴില്‍ സാഹചര്യങ്ങളും ശമ്പള ഘടനയും സംബന്ധിച്ച വിഷയത്തിലുള്ള തര്‍ക്കത്തില്‍ എച്ച്ആര്‍ വിഭാഗം ഇടപെടാത്തതിനെ തുടര്‍ന്നാണ് രത്തന്‍ ടാറ്റയ്ക്ക് പൈലറ്റുമാര്‍ കത്തയച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

''ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ മാന്യവുമായ ഒരു പരിഹാരം കണ്ടെത്താന്‍ താങ്കള്‍ ഞങ്ങളെ സഹായിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.''- രത്തന്‍ ടാറ്റയ്ക്കുള്ള കത്തില്‍ പൈലറ്റുമാര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ച, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും പുതിയ ശമ്പള ഘടന പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതുക്കിയ ശമ്പളത്തില്‍ ജീവനക്കാര്‍ അതൃപ്തരായിരുന്നു. മാനേജ്മെന്റില്‍ നാല് വര്‍ഷത്തിലേറെ പരിചയമുള്ള ക്യാപ്റ്റന്‍മാരെ സ്ഥാനക്കയറ്റം നല്‍കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന എതിര്‍പ്പ് ഉയര്‍ന്നത്.

ചൊവ്വാഴ്ച, എയര്‍ ഇന്ത്യ ടൗണ്‍ ഹാള്‍ മീറ്റിംഗ് നടത്തിയെങ്കിലും പൈലറ്റുമാരുടെ പുതുക്കിയ ശമ്പള ഘടനയെ കുറിച്ച് ഒന്നും പരാമര്‍ശിക്കാത്തതും പൈലറ്റുമാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പൈലറ്റ് യൂണിയനുകളും, ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷനും (ഐസിപിഎ), ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡും (ഐപിജി) ഏപ്രില്‍ 21 ന് എയര്‍ ഇന്ത്യയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കൂടിക്കാഴ്ച നടത്താന്‍ കമ്പനി തയ്യാറായത്.
 
Other News in this category

 
 




 
Close Window