Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനും ഹിന്ദുജ സഹോദരന്മാരില്‍ മുതിര്‍ന്നയാളുമായ എസ്.പി. ഹിന്ദുജ അന്തരിച്ചു: അന്ത്യം ലണ്ടനില്‍
Text By: Team ukmalayalampathram
ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനും ഹിന്ദുജ സഹോദരന്മാരില്‍ മുതിര്‍ന്നയാളുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ഗ്രൂപ്. സ്ഥാപകനായ പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി. ഹിന്ദുജ. ഗോപിചന്ദ് പി. ഹിന്ദുജ, പ്രകാശ് പി. ഹിന്ദുജ, അശോക് പി. ഹിന്ദുജ എന്നിവരാണ് സഹോദരങ്ങള്‍.

1935 നവംബര്‍ 28നായിരുന്നു എസ്.പി. ഹിന്ദുജയുടെ ജനനം. ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു. നിലവില്‍ ബ്രിട്ടനിലെ അതിസമ്പന്നരില്‍ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങള്‍. 32 ബില്യണ്‍ യു.എസ് ഡോളറാണ് നിലവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്തി.
 
Other News in this category

 
 




 
Close Window