Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഒരു ചായ വേണമെന്നു പറഞ്ഞു; ഊതിയൂതി കുടിച്ചു; അതു ബില്‍ഗേറ്റ്‌സ് ആണെന്ന് അയാള്‍ അറിഞ്ഞില്ല
Text By: Team ukmalayalampathram
ബില്‍ ഗേറ്റ്‌സ് 'ഡോളി ചായ് വാല'യുടെ കയ്യില്‍ നിന്ന് ചായകുടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ചായകുടിക്കാനെത്തിയത് ആരാണെന്നു പോലും അറിയില്ലായിരുന്നു ഡോളി ചായവാലയുടെ മറുപടി.വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഡോളി ചായവാലയുടെ പ്രതികരണം.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചായയുണ്ടാക്കി കൊടുക്കാന്‍ ഒരവസരം ലഭിച്ചാല്‍ സന്തോഷം.

ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ നാഗ്പൂരിലേക്ക് തിരികെയെത്തിയപ്പോളാണ് വിഡിയോ വൈറലായ കാര്യവും താന്‍ ആര്‍ക്കാണ് ചായയുണ്ടാക്കി കൊടുത്തത് എന്ന കാര്യവും മനസിലായത്.

ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതു പോലുമില്ല.അദ്ദേഹം എന്റെയടുത്ത് വന്നുനിന്നു. ഞാന്‍ എന്റെ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. എന്റെ ചായ കുടിച്ചതിനു ശേഷം 'വൗ, ഡോളി കി ചായ്' എന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്' എന്നാണ് ഡോളി ചായവാല പറഞ്ഞിരിക്കുന്നത്.

ചായയുണ്ടാക്കുന്ന പ്രത്യേക സ്‌റ്റൈല്‍ എവിടെനിന്നാണ് കണ്ടെത്തിയത് എന്ന ചോദ്യത്തിന് താന്‍ കാണുന്ന സൗത്ത് ഇന്ത്യന്‍ സിനിമകളുടെ പ്രതിഫലനമാണ് ആ സ്‌റ്റൈല്‍ എന്ന മറുപടിയാണ് ഡോളി ചായവാല നല്‍കിയത്. ഒരു ചെറുചിരിയോടെ എല്ലാവര്‍ക്കും ചായ കൊടുക്കണമെന്നതാണ് തന്റെ ജീവിതാഭിലാഷം. ഈ ചിരികള്‍ തനിക്ക് തിരിച്ചും ലഭിക്കും' എന്നും ഡോളി ചായവാല കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window