Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4498 INR  1 EURO=112.2334 INR
ukmalayalampathram.com
Wed 13th May 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ്: എസി ഉപയോഗം കൂടിയെന്നു വിലയിരുത്തല്‍
Text By: Team ukmalayalampathram

കേരളത്തില്‍ ഇലക്ട്രിസിറ്റി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാന്‍ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്.

 
Other News in this category

 
 




 
Close Window