Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
Teens Corner
  Add your Comment comment
അടൂരില്‍ നിന്നു യുകെയില്‍ എത്തിയവരുടെ അടൂര്‍ സംഗമം 2024 ഒക്ടോബര്‍ 26 നു ബ്രിസ്റ്റോളില്‍ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
Text By: Reporter, ukmalayalampathram
കല, സാമൂഹിക - സാംസ്‌കാരിക മേഖലകളില്‍ കേരളത്തിനു മാത്രമല്ല ലോകത്തിനു തന്നെ ഉന്നതമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വങ്ങള്‍ അടൂര്‍ നിവാസികള്‍ക്ക് എന്നും അഭിമാനമാണ്. ആ അടൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും യുകെ യിലേക്ക് കുടിയേറി പ്രവാസ ജീവിതം നയിക്കുന്ന പ്രിയപ്പെട്ടവരുടെ വ്യത്യസ്തങ്ങളായ കലാപരിപാടികളോടൊപ്പം ചെണ്ടമേളം, ക്ലാസിക്കല്‍ ഡാന്‍സ് മുതലായവ ഈ വര്‍ഷത്തെ ഒത്തുചേരലിന് മാറ്റ് കൂട്ടും.


ജോലി സംബന്ധമായും പഠന സംബന്ധമായും അടൂരില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്ന് സ്വന്തം മാതാപിതാക്കളെയും, സഹോദരങ്ങളെയും, സുഹൃത്തുക്കളെയും, നാം വളരെ അധികം സ്നേഹിക്കുന്ന നമ്മുടെ നാടിനെയും വിട്ട് യുകെയിലെ വിവിധ പ്രദേശങ്ങളില്‍ കുടിയേറിയവര്‍ക്ക് പരസ്പരം കാണുന്നതിനും സ്നേഹ ബന്ധങ്ങള്‍ പുതുക്കുന്നതിനും ഒത്തുചേരുന്നതിനുള്ള സുവര്‍ണ്ണാവസരം ഇതാ വീണ്ടും ആഗതമായിരിക്കുന്നു.


ഈ മനോഹരമായ നിമിഷങ്ങള്‍ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കതക്കതാക്കി മാറ്റുന്നതിനു യുകെ യില്‍ ഉള്ള എല്ലാ അടൂരിന്റെ മക്കളെയും ബ്രിസ്റ്റോളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.


മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും സംഗമത്തില്‍ പ്രവേശനം ഉണ്ടായിരിക്കുക. അടൂര്‍ സംഗമത്തില്‍ പങ്കെടുക്കുവാന്‍

ആഗ്രഹിക്കുന്നവര്‍ ദയവായി താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.

റെജി തോമസ് :- 07533499858
ലിജോ കുഞ്ഞുകുഞ്ഞ് ജോഷ്വാ:- 07741 976792
അജി പാപ്പച്ചന്‍ :- 07944 999792
സൈമണ്‍ ചെറിയാന്‍ :- 07404725150
 
Other News in this category

 
 




 
Close Window