Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
Teens Corner
  Add your Comment comment
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന് ഭാരവാഹികള്‍: പ്രസിഡന്റ് - ലിജോ ഉമ്മന്‍, സെക്രട്ടറി - ബാസ്റ്റിന്‍ മാളിയേക്കല്‍, ട്രഷറര്‍ - ബിനു ലൂക്ക്
Text By: Reporter, ukmalayalampathram
യുകെയിലെ തന്നെ പ്രമുഖ സംഘടനകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന് 2024/2026 വര്‍ഷത്തേക്ക് നയിക്കാന്‍ പുതുനിര നേതൃത്വം. ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ലിജോ ഉമ്മന്‍, സെക്രട്ടറി ബാസ്റ്റിന്‍ മാളിയേക്കല്‍, ട്രഷറര്‍ ബിനു ലൂക്ക് എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ വൈസ് പ്രസിഡണ്ട് ധന്യാ കെവിന്‍, ജോയിന്‍ സെക്രട്ടറി ജെന്നിസ് രഞ്ജിത്ത്, ജോയിന്‍ ട്രഷര്‍ ഹരീഷ് ഗോപാല്‍, പ്രോഗ്രാം കോഡിനേറ്റര്‍ ശുഭ ജെന്റില്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഈ യോഗത്തില്‍ വച്ച് പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി സുദിന്‍ ഭാസ്‌കര്‍, സെക്രട്ടറിയായി കെവിന്‍ കോണിക്കല്‍, ട്രഷററായി റെജി എബ്രഹാം, വൈസ് പ്രസിഡണ്ടായി ഷീജ റോണി, ജോയിന്റ് സെക്രട്ടറിയായി ഷൈജു ലോനപ്പന്‍, ജോയിന്റ് ട്രഷററായി സ്വപ്ന ലിബി എന്നിവരെ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പുതിയ കമ്മറ്റി പ്രോഗ്രാം കോഡിനേറ്റര്‍ ആയി ജെന്നിസ് രഞ്ജിത്തിനെയും തിരഞെടുത്തു.

അതിനുശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ രണ്ടു കമ്മിറ്റികളും ഒരുമിച്ചു കൂടുകയും പരസ്പരം കണക്കുകളും റിപ്പോര്‍ട്ടും കൈമാറുകയും പുതിയ കമ്മിറ്റി ഉടന്‍ തന്നെ ചാര്‍ജ് എടുത്ത് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷം വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച പഴയ കമ്മിറ്റിക്ക് യോഗം നന്ദി അറിയിക്കുകയും പുതിയ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window