Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 18th Oct 2024
 
 
Teens Corner
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിക്ക് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - മാത്യു സെബാസ്റ്റ്യന്‍, സെക്രട്ടറി- സുനില്‍ പായിപ്പാട്, ട്രഷറര്‍ - സാഗര്‍ അബ്ദുള്ള. വനിതാ വേദിയുടെ പ്രസിഡന്റ് - ഡോക്ടര്‍ സുനിത ഹനീഫ്, സെക്രട്ടറി - മിനി ഷാജി.
Text By: Reporter, ukmalayalampathram
സ്‌കോട്‌ലന്‍ഡിലെ മലയാളി സമൂഹത്തില്‍ മാറ്റത്തിന്റെ മാറ്റൊലികള്‍ക്ക് തുടക്കം കുറിച്ച സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ 2024 -25 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി മാത്യു സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്മാരായി ഇന്ദിരാ സീത, ഡിജോ മോന്‍ ബേബി, സെക്രട്ടറിയായി സുനില്‍ പായിപ്പാട്, ജോയിന്‍ സെക്രട്ടറിമാരായി ജസീല്‍ ജമാല്‍, ഷിന്‍സ് തോമസ്, ട്രഷറര്‍ ആയി സാഗര്‍ അബ്ദുള്ള, ഓഡിറ്ററായി ഈ ടി തോമസ്, കള്‍ച്ചറല്‍ കോര്‍ഡിനേറ്ററായി അഞ്ജലി രഞ്ജിത്ത്, ആന്റണി ജയിംസ്, സ്പോര്‍ട്സ് കോഡിനേറ്ററായി ജെന്‍സണ്‍ തങ്കച്ചന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസറായി രാഹുല്‍ രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനറായി ബിജു ജേക്കബ്, യൂത്ത് കോര്‍ഡിനേറ്റര്‍മാരായി താസിം പൂക്കയില്‍, സ്നേഹ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.


സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്‌കോട്ട്‌ലന്‍ഡിലെ വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിന് വനിത ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വനിതാ വേദിയുടെ പ്രസിഡണ്ടായി ഡോക്ടര്‍ സുനിത ഹനീഫും സെക്രട്ടറിയായി മിനി ഷാജി ഉള്‍പ്പെടെയുള്ള 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.


പ്രസിഡന്റ് ബിജു ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സെക്രട്ടറി മാത്യു സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷര്‍ ഷാജി കുളത്തിങ്കല്‍ കണക്കുകള്‍ അവതരിപ്പിച്ച പാസാക്കുകയും ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധമായ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window