Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഹുല്‍ വിവാദം ആശങ്ക ഉയര്‍ത്തുന്നതായി കെ.സി. വേണുഗോപാലിന്റെ ഭാര്യ
reporter

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് എഴുത്തുകാരി ഡോ. കെ ആശ. കേരളത്തിലെ സ്ത്രീകള്‍ ഭയന്നാണ് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുന്നത് എന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ കൂടിയായ ഡോ. കെ ആശ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ ഡോ. ആശയുടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പെണ്‍കുട്ടികളെ സ്നേഹം നടിച്ച് വലയില്‍ വീഴ്ത്തുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാര്‍ഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നുള്ളത് പുതിയ അറിവാണ്. ഇതെല്ലാം ചെറിയ കുട്ടികളുള്‍പ്പെടെ കാണുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും ഡോ. ആശ പറയുന്നു.

 
Other News in this category

 
 




 
Close Window