Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചി മെട്രോയുടെ പേരുമാറ്റം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
reporter

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട യാതൊരു ആലോചനയും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി പുറത്തുവന്ന കാര്യങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകളെന്നും പേരുമാറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്ത രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎംആര്‍എല്‍ മാത്രം ആലോചിച്ചാല്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യമല്ല ഇത്. സര്‍ക്കാരുമായി കൂടിയാലോചന ആവശ്യമാണ്. സര്‍ക്കാര്‍ അറിയാതെ കെഎംആര്‍എല്‍ സ്വന്തം നിലയില്‍ നടത്തിയ ആലോചനകളെക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ പേരുമാറ്റം പരിഗണിക്കുമോയെന്ന ചോദ്യത്തിന്, നിലവില്‍ അത്തരമൊരു വിഷയം സര്‍ക്കാരിന്റെ മുന്നിലില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാരുമായി ആലോചിക്കാതെ ഇത്തരമൊരു നീക്കം എങ്ങനെയുണ്ടായെന്നത് കെഎംആര്‍എല്ലിനോട് ചോദിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓണാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിച്ച വേദനകള്‍ക്കിടയിലും എല്ലാവരും ഓണത്തിന്റെ സന്തോഷത്തില്‍ ഒന്നിക്കുകയാണ്. സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അതിന്റെ ബുദ്ധിമുട്ട് ജനങ്ങളെ ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓണം പ്രമാണിച്ച് അടുത്ത മാസം ഒന്നാം തീയതി നല്‍കേണ്ട ക്ഷേമപെന്‍ഷന്‍ മുന്‍കൂട്ടി വിതരണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ വൈകിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെസി വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തീരുമാനം ഉടന്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീണയ്ക്കെതിരായ ഇഡി അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ തന്നെ പ്രതികരിക്കട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല. ബന്ധപ്പെട്ടവരുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window