Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമലയില്‍ 70 വര്‍ഷത്തെ തിരുവോണ സദ്യ മുടങ്ങി; സദ്യ ലഭിച്ചത് സ്പെഷല്‍ ഡ്യൂട്ടി ജീവനക്കാര്‍ക്കും പൊലീസിനും മാത്രം
reporter

ശബരിമല: അയ്യപ്പ സന്നിധിയില്‍ പതിറ്റാണ്ടുകളായി നടന്നുവന്ന തിരുവോണ സദ്യ ഇത്തവണ ഭക്തര്‍ക്കായി ഒരുക്കാനായില്ല. അന്നദാന മണ്ഡപത്തില്‍ സ്പെഷല്‍ ഡ്യൂട്ടി ജീവനക്കാരും പൊലീസുകാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മാത്രമാണ് സദ്യ വിളമ്പിയത്. ഭക്തര്‍ക്കായി ഒരുക്കിയ ഭാഗത്ത് പുലാവാണ് വിതരണം ചെയ്തത്. ഭക്തര്‍ക്കായി തിരുവോണ സദ്യ നേരിട്ട് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വരെ മെസ് നടത്തിപ്പുകാര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയില്ലെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്. ഇതാണ് ഏകദേശം 70 വര്‍ഷമായി സന്നിധാനത്ത് തുടര്‍ന്നുവന്ന തിരുവോണ സദ്യ മുടങ്ങാന്‍ കാരണമായതെന്നാണ് വിവരം. ഒരു ദിവസം മൂന്ന് നേരത്തെ ഭക്ഷണം ഒരുക്കുന്നതിനായി മെസ് നടത്തിപ്പുകാര്‍ക്ക് ദേവസ്വം ബോര്‍ഡ് ഒരാള്‍ക്ക് 72 രൂപയാണ് നല്‍കുന്നത്. സദ്യയുള്ള ദിവസങ്ങളില്‍ ഇതിന് പുറമെ 50 രൂപ അധികമായി അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തവണ തിരുവോണ സദ്യ സംബന്ധിച്ച് ദേവസ്വം ബോര്‍ഡില്‍ നിന്ന് വ്യക്തമായ നിര്‍ദേശം ലഭിക്കാത്തതിനാല്‍ സ്പെഷല്‍ ഡ്യൂട്ടി ജീവനക്കാര്‍ക്കും പൊലീസിനും മാത്രമായി സദ്യ ചുരുങ്ങുകയായിരുന്നു.

70 വര്‍ഷം മുന്‍പ് നേര്‍ച്ചയായി തുടങ്ങിയ സദ്യ

സന്താന സൗഭാഗ്യത്തിനായി അയ്യപ്പസ്വാമിക്കുള്ള നേര്‍ച്ചയായാണ് ചങ്ങനാശേരി സ്വദേശിയായിരുന്ന പരേതനായ ചെല്ലപ്പനാചാരി ഏകദേശം 70 വര്‍ഷം മുന്‍പ് തിരുവോണ സദ്യ ആരംഭിച്ചത്. വരുമാനത്തിന്റെ ഒരു ഭാഗം എല്ലാ മാസവും മാറ്റിവച്ചാണ് അദ്ദേഹം സദ്യയ്ക്കുള്ള ചെലവ് കണ്ടെത്തിയിരുന്നത്. ചെല്ലപ്പനാചാരിയുടെ മരണശേഷം മകനാണ് ഈ പതിവ് ഏറ്റെടുത്ത് തുടര്‍ന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ല്‍ സദ്യ നടത്താനായില്ല. പിന്നീട് ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തിലാണ് സദ്യ നടത്തിവന്നത്. ഓണക്കാലത്ത് ഉത്രാട ദിവസം മേല്‍ശാന്തിയുടെ വകയായും മറ്റൊരു ദിവസം പൊലീസിന്റെ വകയായും സദ്യ ഒരുക്കുന്ന പതിവും സന്നിധാനത്തുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഭക്തര്‍ക്കുള്ള തിരുവോണ സദ്യ മുടങ്ങിയത് സന്നിധാനത്തെ ദീര്‍ഘകാല പാരമ്പര്യത്തിനും തിരിച്ചടിയായി.

 
Other News in this category

 
 




 
Close Window