Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്ക് സെപ്തംബര്‍ 20 മുതല്‍ 90 ശതമാനം വിലക്കിഴിവ് : നാലു ദിവസം മാത്രം
reporter
ബിഗ് ബില്യണ്‍ ഡേ ഷോപ്പിംഗ് ഫെസ്റ്റിവലുമായി വീണ്ടും ഫ്‌ലിപ്പ്കാര്‍ട്ട്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ ഇത്തവണത്തെ ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയ്ല്‍ നടക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ നാലാമത് ബിഗ് ബില്യണ്‍ ഡേ സെയ്‌ലാണ് ഈ വര്‍ഷം നടത്തുന്നത്. ഓഫറുകള്‍ക്കും ഡീലുകള്‍ക്കും പുറമെ സ്വദേശിയും വിദേശിയുമായ വിവിധ മുന്‍നിര ബ്രാന്റുകളെ ഉള്‍പ്പെടുത്തി, 80ഓളം വിഭാഗങ്ങളില്‍പെട്ട ഉല്‍പന്നങ്ങളുടെ പ്രത്യേക ശേഖരവും ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇത്തവണ ഉണ്ടാവും.
90 ശതമാനം വരെ വിലക്കിഴിവിലാണ് ബിഗ്ബില്യണ്‍ ഡേ സെയില്‍ നടത്തുന്നത്. സ്മാര്‍ട്‌ഫോണുകള്‍, പുസ്തകങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍, ഫാഷന്‍, തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പെട്ട ഉല്‍പ്പന്നങ്ങല്‍ ഓഫര്‍ വിലയില്‍ വില്‍പനയ്ക്കുണ്ടാവും. ഒപ്പം മികച്ച സേവനവും വേഗതയേറിയ ഡെലിവെറിയും ഫ്‌ലിപ്കാര്‍ട്ട് ഇത്തവണ വാഗ്ദാനം ചെയ്യുന്നുണ്ട്.
 
Other News in this category

 
 




 
Close Window