Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്
reporter
ഇന്ത്യയുടെ വിദേശ കരുതല്‍ ധനം റെക്കോര്‍ഡ് നേട്ടത്തിലെത്തി. ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 400 ബില്ല്യണ്‍ ഡോളറാണ് വിദേശ കരുതല്‍ ധനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ ബ്രസീലിനും റഷ്യയ്ക്കും ശേഷം എട്ടാം സ്ഥാനത്തേക്കെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. 2014 ഏപ്രില്‍ മാസം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്. 100 ബില്ല്യണ്‍ ഡോളറായിരുന്നു അവസാന ആഴ്ച രേഖപ്പെടുത്തിയിരുന്നത്.

വിദേശ നാണ്യങ്ങളുടെ വരവ്, സ്വര്‍ണ നിക്ഷേപം എന്നിവ ഉള്‍പ്പെട്ടതാണ് 400 ബില്ല്യണ്‍ ഡോളറിലുള്ള കരുതല്‍ നിക്ഷേപം. വിദേശ നിക്ഷേപത്തിലുണ്ടായ വന്‍ വര്‍ധനവാണ് ഇത്രയും ഉയര്‍ന്ന കരുതല്‍ ധന നേട്ടത്തിലേക്കെത്തിക്കാന്‍ രാജ്യത്തെ സഹായിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ വിദേശത്ത് നിന്നുള്ള നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.2 ബില്ല്യണ്‍ ഡോളറാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.9 ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു രേഖപ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window