Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ബാങ്ക് ലോണ്‍ എടുത്ത കോര്‍പ്പറേറ്റുകള്‍ തിരിച്ചടയ്ക്കാനുള്ളത് 15,069 കോടി
reporter
വമ്പന്‍ കോര്‍പറേറ്റുകള്‍ ബാങ്കില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നില്ല. മൊത്തം കുടിശിക തുകയില്‍ സമീപ കാലത് വന്‍ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മാത്രം ഇത്തരത്തില്‍ മനഃപൂര്‍വം വരുത്തിയിരിക്കുന്ന വായ്പയില്‍ ഉണ്ടായ വര്‍ധന 86,000 കോടി രൂപയാണ്. പതിവ് പോലെ പൊതു മേഖല ബാങ്കുകള്‍ തന്നെയാണ് ഇക്കാര്യത്തിലും മുന്നില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഏറ്റവും വലിയ തുക കുടിശിക വന്നിട്ടുള്ളത്. ഈ മാര്‍ച്ചില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം 997 വായ്പക്കാരില്‍ നിന്നായി 15,069 കോടി രൂപ ഈ ബാങ്കിന് കിട്ടാനുണ്ട്.
ഇത്തരത്തില്‍ പണമുണ്ടായിട്ടും തിരിച്ചടയ്ക്കാതെ കളിക്കുന്നത്. 2017 മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ ഇത്തരത്തില്‍ വലിയ സമ്പത്തുള്ളവര്‍ തിരിച്ചടക്കാത്ത തുക 109,594 കോടി രൂപയായി ഉയര്‍ന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2015 16 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് കുടിശിക 45 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍മാര്‍ വരുത്തിയ കുടിശിക 74,694 കോടി രൂപയായിരുന്ന സ്ഥാനത്താണ് ഇത്ര വലിയ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളിലെ മൊത്തം വായ്പ കുടിശികയുടെ 20 ശതമാനത്തോളം വരുമിത്.
 
Other News in this category

 
 




 
Close Window