Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സെപ്റ്റംബര്‍ 29ന് വൈകിട്ട് ആറിന് ഐഫോണ്‍ പുതിയ വെര്‍ഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും
reporter
ഇന്ത്യയില്‍ ഐഫോണ്‍ അവതരിപ്പിക്കുന്ന തീയതി സെപ്റ്റംബര്‍ 29 ലേയ്ക്ക് നീക്കി ആപ്പിള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി സാധാരണ പതിരാത്രിയിലോ രാത്രിയിലോ രാത്രിയിലോ അവതരിപ്പിക്കുന്നതിനു പകരം ഇക്കുറി വൈകുന്നേരം ആറുമണിക്കാണ് അവതരിപ്പിക്കല്‍ ചടങ്ങ് വച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
യുഎസില്‍ വില്‍പ്പനയ്ക്ക് വന്ന ശേഷം ഒരാഴ്ച കഴിഞ്ഞിട്ടാണ് ഇന്ത്യയില്‍ ഐഫോണ്‍ എത്തുന്നത്. ആയിരം റീട്ടയില്‍ ഷോപ്പുകളില്‍ ഒരുമിച്ച് അവതരിപ്പിക്കാനാണ് പ്ലാന്‍. ഇന്ത്യയില്‍ ആപ്പിളിന്റെ ഏറ്റവും വലിയ ലോഞ്ച് ആണിത്. വില്പനയില്‍ ഇവിടെ കഴിഞ്ഞ വര്‍ഷം ഉണ്ടായതിനേക്കാള്‍ 50% അധികം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി കമ്പനി വക്താക്കള്‍ അറിയിച്ചു.
ഡിജിറ്റല്‍ മീഡിയ, പ്രിന്റ് മീഡിയ, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ ഐഫോണ്‍ വില്‍പ്പനയ്ക്കായി പരസ്യ ക്യാംപയിനുകള്‍ സംഘടിപ്പിക്കും. കൂടാതെ സെപ്റ്റംബര്‍ 18 മുതല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യം തുടങ്ങും. ദേശീയ തലസ്ഥാന മേഖലയിലും മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത, ചെന്നൈ, പൂനെ, ഹൈദരാബാദ്, തുടങ്ങിയ ഇടങ്ങളിലും ഉള്ള പ്രധാന മാളുകളില്‍ സെപ്റ്റംബര്‍ 29 ഓടെ ഐഫോണ്‍ അവതരിപ്പിക്കും.
 
Other News in this category

 
 




 
Close Window