Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ബിസിനസ് രംഗത്തുള്ളവര്‍ക്ക് നല്ല കാലം: കച്ചവടം മൊത്തത്തില്‍ കൂടുമെന്നു പ്രവചനം
reporter
ആഗോള വ്യാപാരത്തിന്റെ തോത് 2017 ല്‍ 3.6 ശതമാനം ഉയരുമെന്ന് ലോക വ്യാപാര സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യം പ്രതീക്ഷിച്ചിരുന്ന 2.4 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന നിരക്കാണ് ഈയാഴ്ച പുറത്തു വിട്ട പുതിയ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. 2016 ല്‍ 1.3 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കാന്‍ കഴിഞ്ഞുള്ളു.
ഏഷ്യന്‍ രാജ്യങ്ങളിലെ വ്യപാരത്തില്‍ ഉണ്ടായ ഉയര്‍ച്ചയും അമേരിക്കയുടെ ഉയര്‍ന്ന തോതിലുള്ള ഇറക്കുമതിയുമാണ് ഈ വര്‍ഷം മികച്ച നേട്ടം കൈവരിക്കാന്‍ കാരണമെന്നു ഡബ്‌ള്യു. ടി . ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ ആഗോള വ്യാപാരം 6.4 ശതമാനം ഉയരുമെന്നാണ് കണക്ക്. 2018 ല്‍ 3.2 ശതമാനം വളര്‍ച്ച നേടാന്‍ സാധ്യതയാണ് റിപ്പോര്‍ട്ട് കാണുന്നത്. എന്നാല്‍ ഇത് 4.4 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കണക്ക് കൂട്ടുന്നു.

മൊത്തം ആഗോള ഉത്പാദനം [ഗ്ലോബല്‍ ജി. ഡി.പി] ഈ വര്‍ഷം 2.8 ശതമാനം ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 2.3 ശതമാനമായിരുന്നു. 2018 ലും ജി.ഡി.പി വളര്‍ച്ച ഇതേ തോതില്‍ തുടരുമെന്ന് ഡബ്‌ള്യു ടി. ഒ കണക്ക് കൂട്ടുന്നു.
 
Other News in this category

 
 




 
Close Window