Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയര്‍മാനായി രജനീഷ് കുമാറിനെ നിയമിച്ചു
reporter
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയര്‍മാനായി രജനീഷ് കുമാറിനെ നിയമിച്ചു. ഒക്ടോബര്‍ ഏഴു മുതല്‍ മൂന്നു വര്‍ഷത്തേക്കാണു നിയമനം. നിലവിലെ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ക്യാബിനറ്റിന്റെ അപ്പോയ്ന്റ്‌മെന്റ് കമ്മറ്റിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്.
ബാങ്കിന്റെ നാലു മാനേജിങ് ഡയറക്ടര്‍മാരില്‍ ഏറ്റവും സീനിയറായ രജനീഷ് കുമാര്‍ 1980 ല്‍ പ്രൊബേഷനറി ഓഫിസറായിട്ടാണ് എസ്ബിഐയില്‍ ചേരുന്നത്. മെര്‍ച്ചന്റ് ബാങ്കിങ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. നിലവില്‍ എസ്ബിഐയിലെ റിട്ടെയ്ല്‍ ബിസിനസിന്റെ തലവനാണ്.എസ് . ബി ഐയുടെ ഓവര്‍സീസ് ബിസിനസിന്റെ ഭാഗമായി കാനഡയിലും ജോലി ചെയ്തിട്ടുണ്ട്.

പൊതു മേഖല ബാങ്കുകളുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായ അരുന്ധതി ഭട്ടാചാര്യയ്ക്ക് കേന്ദ്രം കാലാവധി ഒരു വര്‍ഷം നീട്ടിനല്‍കിയിരുന്നു. 2013ലാണ് അരുന്ധതി എസ്ബിഐ തലപ്പത്തെത്തുന്നത്. 1977 മുതല്‍ എസ്ബിഐയില്‍ ജോലി ചെയ്യുകയാണ് അവര്‍.
 
Other News in this category

 
 




 
Close Window