Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ജ്വല്ലറി ഉടമകള്‍ക്ക് ഇനി കൊയ്ത്തുകാലം :ഒരു കോടി രൂപ വരെ സ്വര്‍ണം വിറ്റാല്‍ കേന്ദ്ര നികുതി കൊടുക്കണ്ട
reporter
സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകള്‍ തുടരവെ ചെറുകിട വ്യാദപാരികള്‍ക്ക് ജിഎസ്ടി ഇളവ്. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. സ്വര്‍ണ രത്‌ന വ്യാപാരത്തെ കളളപ്പണ തടയല്‍ നിയമത്തില്‍നിന്ന് ഒഴിവാക്കി. 50000 രൂപയ്ക്കു മുകളില്‍ സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് വേണ്ട. സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യോഗം.

ജിഎസ്ടി കൗണ്‍സിലിന്റെ 22-ാം യോഗമാണ് ഡല്‍ഹിയില്‍ ചേര്‍ന്നത്. അറുപതോളം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതുള്‍പ്പടെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന തീരുമാനങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചുവെന്നാണ് സൂചന. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window