Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഗുജറാത്തും മഹാരാഷ്ട്രയും സംസ്ഥാന നികുതി ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വില്‍ക്കുന്നു
reporter
ഗുജറാത്തും മഹാരാഷ്ട്രയും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. പെട്രോള്‍, ഡീസല്‍ നികുതി കുറക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഗുജറാത്ത് പെട്രോളിനും ഡീസലിനുമുളള മൂല്യ വര്‍ധിത നികുതി നാല് ശതമാനം കുറച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയും വില കുറച്ചത്.
ഗുജറാത്തില്‍ പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയുമാണ് കുറയുക. മഹാരാഷ്ട്രയില്‍ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുജറാത്ത് എണ്ണ നികുതി കുറക്കാന്‍ തീരുമാനിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും നികുതി കുറക്കാന്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനങ്ങള്‍ക്കുളള മറുപടിയാണ് നടപടി. ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനമെന്ന് റൂപാനിയും ഫഡ്‌നാവിസും വിശദീകരിച്ചു.

നിലവില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്താണ്. 23 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതി. ബാക്കി 15 മുതല്‍ 34 ശതമാനം വരെ നികുതി ചുമത്തുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. ഡല്‍ഹിയില്‍ 27 ശതമാനവും കേരളത്തില്‍ പെട്രോളിന് 31.8%, ഡീസലിന് 24.5% എന്നിങ്ങനെയുമാണ് നികുതി ഈടാക്കുന്നത്. ഗുജറാത്തില്‍ നേരത്തേ 24 ശതമാനവും മഹാരാഷ്ട്രയില്‍ 47 ശതമാനവും ആയിരുന്നു വാറ്റ്
 
Other News in this category

 
 




 
Close Window