Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ജിഎസ്ടി പ്രഖ്യാപിച്ച ശേഷം ദക്ഷിണ കൊറിയയില്‍ നിന്ന് 33 ടണ്‍ സ്വര്‍ണം ഇന്ത്യയിലെത്തി: 46 ടണ്‍ കള്ളക്കടത്തായി എത്തി
reporter
ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 165 .7 ടണ്‍ സ്വര്‍ണ്ണമാണ് ഇക്കാലയളവില്‍ ഇന്ത്യയിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെയപേക്ഷിച്ചു ഇരട്ടിയിലേറെ സ്വര്‍ണ്ണമാണ് ഇത്തവണ എത്തിയിരിക്കുന്നത്. ജി. എസ് . ടി സംബന്ധിച്ച അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തിലും ഇറക്കുമതിയിലെ വര്‍ധന അമ്പരപ്പിക്കുന്നതാണ്.
സൗത്ത് കൊറിയയില്‍ നിന്ന് മാത്രം 33 ടണ്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഈ രാജ്യവുമായുള്ള സ്വതന്ത്ര വ്യാപാര കരാറാണ് ഇതിനു കാരണമായി പറയുന്നത്.
കള്ളക്കടത് സ്വര്‍ണ്ണത്തിന്റെ കാര്യത്തിലും വര്‍ധന പ്രകടമാണ്. 46 ടണ്‍ സ്വര്‍ണ്ണം കള്ളക്കടത്തായി എത്തിയിട്ടുണ്ട് എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 25 .2 ടണ്‍ സ്വര്‍ണ്ണമാണ് കള്ളക്കടത്തായി എത്തിയത്.
 
Other News in this category

 
 




 
Close Window