Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ബിസിനസില്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ നവംബര്‍ 10ന് കൊച്ചിയില്‍ ടൈക്കോണ്‍ സമ്മേളനം
reporter
സംരംഭകര്‍ക്കുവേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വലിയ സമ്മേളനം ടൈക്കോണ്‍ കേരളാ 2017 ' കൊച്ചിയില്‍ നവംബര്‍10 ന്ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ടൈക്കോണ്‍ സമ്മിറ്റിന്റെ ആറാമത് എഡിഷനാണ് കൊച്ചിയില്‍ നടക്കുന്നത്. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ വ്യവസായ മേഖലയിലെ പ്രമുഖരും വിദഗ്ധരും പങ്കെടുക്കും. സ്റ്റാര്‍ട്അപ് മിഷന്റെയും, വ്യവസായ വികസന കോര്‍പ്പറേഷന്റയും,വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെയാണ്‌സമ്മേളനം നടക്കുന്നത്.
'കേരള ആന്‍ എന്റ്രപ്രേണോറിയല്‍ ഡെസ്റ്റിനേഷന്‍' എന്ന ആശയവുമായിട്ടാണ് സംരംഭക സമ്മേളനം അരങ്ങേറുന്നത്. കേരളത്തെ സംരംഭക സൗഹാര്‍ദ ഇടമാക്കാനും,യുവാക്കളില്‍ സംരംഭകശേഷി വളര്‍ത്തിയെടുക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു ആശയം സമ്മേളനത്തിനായി തെരഞ്ഞെടുത്തതെന്ന് ടൈക്കോണ്‍ കേരള പ്രസിഡന്റ് രാജേഷ് നായര്‍ അഭിപ്രായപ്പെട്ടു. ശശി തരൂര്‍ എം.പി, സുബ്രോതോ ബാഗ്ഷി, ഡോ.ആസാദ് മൂപ്പന്‍,അമ്പരീഷ് മൂര്‍ത്തി, സജ്ഞയ് കുല്‍ക്കര്‍ണി, ശ്യം മേനോന്‍, അമ്പിക പിള്ള, രേഖാ ബാബു, സാറാ ജോണ്‍, രജത് ഗുപ്ത, കൃഷ്ണന്‍ നീലകണ്ഠന്‍, അജയ്യ കുമാര്‍, ആര്‍.നടരാജന്‍, ഡോ.ഷബീര്‍ നെല്ലിക്കോട്, ജയന്ത് പാലെടി തുടങ്ങി ഇന്ത്യയിലെ നിരവധി സംരംഭകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
 
Other News in this category

 
 




 
Close Window