Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങിന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ പ്രോത്സാഹനം
reporter
ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. അമേരിക്കന്‍ കമ്പനിയായ മൂഡീസ് ബി എ എ 3 യില്‍ നിന്ന് ബി എ എ 2 ആയാണ് റേറ്റിംഗ് ഉയര്‍ത്തിയത്. ഒരു നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയുടെ വിശ്വാസ്യത കൂടുതല്‍ ഉയര്‍ത്തുന്നതാണ് ഈ നടപടി. റേറ്റിംഗ് ഉയര്‍ത്തിയത് ഓഹരി കമ്പോളത്തെ അത്യാഹ്ലാദത്തിലേക്ക് നയിച്ചിരിക്കുകയാണ്. ബി എസ് ഇ ഓഹരി സൂചിക ഈ വാര്‍ത്ത വന്നതോടെ രാവിലെ മുതല്‍ തന്നെ കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് ഇപ്പോള്‍ 343 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജി. എസ് ടി നടപ്പാക്കിയത്, ആധാര്‍ ലിങ്കിംഗ്, കിട്ടാക്കടം ഈടാക്കാനുള്ള നടപടികള്‍, ബാങ്കുകളുടെ മൂലധനടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെടുത്ത വിവിധ നടപടികളാണ് റേറ്റിംഗ് ഉയര്‍ത്താന്‍ മൂഡിസിനെ പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യ സ്റ്റേബിള്‍ എന്ന നിലയില്‍ നിന്ന് പോസിറ്റീവ് ഇക്കോണമി എന്ന നിലയിലേക്ക് മാറും. ഇതോടെ രാജ്യാന്തര നിക്ഷേപങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
 
Other News in this category

 
 




 
Close Window