Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
50 വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ ഇന്‍കംടാക്‌സ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു
reporter
ആദായനികുതി നിയമം പരിഷ്‌ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ഇതിനായി കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ആറംഗസമിതിയെ നിയോഗിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡംഗം അര്‍ബിന്ദ് മോഡിയാണ് സമിതിയുടെ അധ്യക്ഷ സ്ഥാനത്ത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍ പുതിയ സമിതിയുടെ സ്ഥിരം ക്ഷണിതാവായി ഉണ്ടാകും. ഗിരീഷ് അഹൂജ, രാജീവ് മേമാനി, മാന്‍സി കെഡിയ എന്നിവരും സമിതിയില്‍ അംഗങ്ങളാകും.
അന്‍പത് വര്‍ഷത്തെ പഴക്കമുള്ള രാജ്യത്തെ നിലവിലെ ആദായ നികുതി നിയമം മൊത്തത്തില്‍ പൊളിച്ചെഴുതി പുതിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ അനുയോജ്യമാകും വിധം ചേര്‍ക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം നികുതി വെട്ടിക്കുന്നത് തടയുന്നതിനായി ജനറല്‍ ആന്റിഅവോയിഡന്‍സ് റൂള്‍സ് (ഗാര്‍) പാസാക്കിയിരുന്നു. പരിഷ്‌കാരത്തിന്റെ ഭാഗമായി കരട് നിര്‍ദേശങ്ങള്‍ ആറു മാസത്തിനകം നല്‍കണമെന്നാണ് നിര്‍ദേശം.
 
Other News in this category

 
 




 
Close Window