Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
വിട്ടുകൊടുക്കാന്‍ തയാറാകാതെ ജിയോ, മത്സരം കടുപ്പിച്ച് പുതിയ പദ്ധതി
reporter

കുറഞ്ഞ നിരക്കില്‍ കുടുതല്‍ ഡേറ്റയും സൗജന്യ കോളുകളും ഒരുക്കി മത്സരിക്കുകയാണ് ടെലികോം കമ്പനികള്‍. ഇതിനിടയില്‍ മത്സരം കടുപ്പിച്ച് പുതിയ പ്ലാനുമായി ജിയോ വീണ്ടും എത്തി. ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍ 2018 എന്നപേരിലാണ് പുതിയ ഓഫര്‍.

199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റ ഉപയോഗിക്കാവുന്നതാണ് പ്ലാന്‍. 28 ദിവസമാണ് കാലാവധി. ഇതോടൊപ്പം പരിധിയില്ലാതെ കോള്‍, എസ്എംഎസ് സൗകര്യവും ജിയോ നല്‍കുന്നു. 299 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനിനല്‍ ചേരുന്നവര്‍ക്ക് പ്രതിദിനം 2ജി.ബി വീതം ഉപയോഗിക്കാം. 28 ദിവസംതന്നെയാണ് ഇതിന്റെയും കാലാവധി. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരെയും പുതിയ വരിക്കാരെയും ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍. നിലവിവിലുള്ള പ്രൈം വരിക്കാര്‍ക്കും പുതിയതായി ചേരുന്നവര്‍ക്കുമാണ് പ്ലാന്‍ ലഭ്യമാകുക.

ഭാരതി എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ എന്നീ കമ്പനികളും 199 രൂപയുടെ പ്ലാന്‍ നല്‍കി വരുന്നുണ്ട്. പ്രതിദിനം ഒരു ജി.ബിയാണ് ഈ പ്ലാന്‍ പ്രകാരം ലഭിക്കുക. മാസം നാല് ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്ന 149 രൂപയുടെ പ്ലാനാണ് നിലവില്‍ ജിയോയുടെ ഏറ്റവും കുറഞ്ഞനിരക്കിലുള്ള പ്ലാന്‍.

 
Other News in this category

 
 




 
Close Window