Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
നോട്ട് നിരോധിച്ചതു കാരണം കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ മാന്ദ്യം സംഭവിക്കുമെന്ന് വിലയിരുത്തല്‍
reporter
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) .6% കുറയുമെന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. മുന്‍ വര്‍ഷം 7.1 ശതമാനമായിരുന്ന വളര്‍ച്ച 6.5 ശതമാനമായാണു ചുരുങ്ങുക. 2014 മേയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചീഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സിഎസ്ഒ) ആണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെയും കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ചരക്ക്, സേവന നികുതിയുടെയും സ്വാധീനമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമായതെന്നാണ് അനുമാനം.

കാര്‍ഷിക, നിര്‍മാണ മേഖലകളാണു മുഖ്യമായും വളര്‍ച്ചാ മാന്ദ്യത്തിനു വഴിവയ്ക്കുന്നത്. 2017–18 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല 2.1 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുക. മുന്‍ വര്‍ഷത്തെ വളര്‍ച്ചാ നിരക്കായ 4.9നെ അപേക്ഷിച്ച് ഏറെ പിന്നിലാണിത്. കഴിഞ്ഞ വര്‍ഷം 7.9 ശതമാനം വളര്‍ച്ചാ നിരക്കു രേഖപ്പെടുത്തിയ നിര്‍മാണ മേഖലയില്‍ ഈ വര്‍ഷം 4.6 ശതമാനം വളര്‍ച്ചാനിരക്കേ പ്രതീക്ഷിക്കുന്നുള്ളൂ.
 
Other News in this category

 
 




 
Close Window