Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പുകവലിക്കാരുടെ ആഡംബരമായിരുന്ന മാള്‍ബറോ ഉത്പാദനം നിര്‍ത്തുന്നു
reporter
ഒരു കാലത്ത് മാള്‍ബറോ എന്ന ബ്രാന്‍ഡ് നെയിം പുകവലിക്കാരുടെ ആഡംബരമായിരുന്നു. ഗള്‍ഫില്‍ നിന്നു വരുന്നവര്‍ മാത്രം കൊണ്ടു വന്നിരുന്ന അപൂര്‍വ സാധനമായിരുന്നു മാള്‍ബറോ. ആ പേര് ഉടന്‍ ഇല്ലാതാകും. പുതുവര്‍ഷ തീരുമാനം എന്ന നിലയ്ക്കാണ് 1990 ല്‍ ആരംഭിച്ച മാല്‍ബറോ വിപണിയില്‍ നിന്ന് പിന്‍വിലിക്കാന്‍ തീരുമാനിച്ചതെന്ന് സ്ഥാപകരായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ പറയുന്നു. മാല്‍ബറോ ,ബെന്‍സണ്‍ ആന്റ് ഹെഡ്ജ്‌സ് ,റെഡ് ആന്റ് വൈറ്റ് ,ലോങ്ബീച്ച് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ലോകമെമ്പാടും അവതരിപ്പിച്ച കമ്പനിയാണ് ഫിലിപ്പ് മോറിസ്. - യു എസ് എ ടുഡേയാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടത്.



വില്‍പ്പന നിര്‍ത്തുന്നത് സംബന്ധിച്ച് ബ്രിട്ടനിലെ പല ദിനപത്രങ്ങളിലും വലിയ പരസ്യമാണ് കമ്പനി നല്‍കിയിരിക്കുന്നത്. മുമ്പ് ഒരു സിഗരറ്റ് കമ്പനിയും ഇതുപോലെ ചെയ്തിട്ടുണ്ടാവില്ല, ഇത് യാഥാര്‍ത്ഥ്യമാണോ എന്നുംപോലും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും എന്ന തലക്കെട്ടോടെയാണ് ഇവര്‍ പരസ്യം നല്‍കിയിരിക്കുന്നത്. കൂടാതെ പുകവലിയില്ലാത്ത ഒരു സമൂഹത്തിനായി പ്രത്യാശിക്കുന്നുവെന്നും മാല്‍ബറോ സ്ഥാപകര്‍ പറഞ്ഞു.



പുതിയ ഉത്പന്നത്തിനുവേണ്ടിയുള്ള പരീക്ഷണത്തിനായി 2.5 ബില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് കമ്പനി വിനിയോഗിച്ചിരിക്കുന്നത്.കൂടാതെ സ്‌മോക്ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും സ്ഥാപിച്ചിരിക്കുകയാണ് ഫിലിപ്പ് മോറിസ്.
 
Other News in this category

 
 




 
Close Window