Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1723 INR  1 EURO=110.7174 INR
ukmalayalampathram.com
Wed 03rd Jun 2026
 
 
ബിസിനസ്‌
  Add your Comment comment
വിദേശികള്‍ക്ക് ചില്ലറ വില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി
reporter
ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലും നൂറൂശതമാനം വിദേശ നിക്ഷേപനത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. കൂടാതെ വന്‍ നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിന് കൂടുതല്‍ സൗകര്യമൊരുക്കി 49 ശതമാനം സ്വാകാര്യ നിക്ഷേപത്തിനും അനുമതി നല്‍കി. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പനയുടെ കാര്യത്തില്‍ നിലവില്‍ 49 ശതമാനം വരെയാണ് ഓട്ടോമാറ്റിക് റൂട്ടില്‍ നിക്ഷേപിക്കാനനുമതിയുണ്ടായിരുന്നത്. 100 ശതമാനം വരെയാണ് നിക്ഷേപമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക ്അനുമതി വേണമായിരുന്നു.


എന്നാല്‍ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സര്‍ക്കാര്‍ അനുമതിയില്ലാതെ തന്നെ വിദേശനിക്ഷേപം സാധ്യമാകും. വിദേശനിക്ഷേപത്തിന്റെ കാര്യത്തിലെ സര്‍ക്കാര്‍ അനുമതി എടുത്ത് കളയുന്നതിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

എന്നാല്‍ രാജ്യത്തെ ചെറുകിട വിപണിയെ ബാധിക്കുന്ന തീരുമാനമാണിതെന്ന ആക്ഷേപമുയരുന്നുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചെന്ന് കുറ്റപ്പെടുത്തി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്തെത്തി.
 
Other News in this category

 
 




 
Close Window