Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ബാങ്കുകളെ പറ്റിച്ച് 800 കോടി വായ്പയെടുത്ത മറ്റൊരാള്‍ കൂടി രാജ്യം വിട്ടു
reporter
ബാങ്ക് തട്ടിപ്പ് നടത്തി മറ്റൊരു പണക്കാരന്‍ ഇന്ത്യ വിട്ടു. വിക്രം കോത്താരിയാണ് നാടു വിട്ടത്. റോട്ടോമാക് പെന്‍ ഉടമയായ വിക്രം പല ബാങ്കുകളില്‍ നിന്നും 800 കോടി രൂപയിലധികം തട്ടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. ഈ ബാങ്കുകളില്‍ നിന്ന് വായ്പ ഇനത്തില്‍ വന്‍ തുകയാണ് വിക്രം കോത്താരി വാങ്ങിയത്. പക്ഷേ ഇദ്ദേഹം ഒരു രൂപ പോലും തിരിച്ചടച്ചില്ല. പലിശ സഹിതം 5000 കോടി രൂപയാണ് ബാങ്കുകള്‍ക്ക് ഇയാളില്‍ നിന്ന് കിട്ടാനുള്ളത്.


വിക്രം കോത്താരിക്ക് വായ്പ നല്‍കുന്നതിനു വേണ്ടി ബാങ്കിംഗ് ചടങ്ങള്‍ ലംഘിച്ചതായി ആക്ഷേപമുണ്ട്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് അലഹബാദ് ബാങ്ക് മാനേജ്‌മെന്റ് പറയുന്നത്.

ഇയാളുടെ കാണ്‍പുര്‍ ഓഫീസ് ഒരാഴ്ചയായി പ്രവര്‍ത്തനരഹിതമാണ്. വിക്രം കാണ്‍പുരില്‍ തന്നെയുണ്ട്. പ്രശ്‌നം വേഗം തന്നെ പരിഹരിക്കുമെന്നും റോട്ടോമാക് ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
 
Other News in this category

 
 




 
Close Window