Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ബാങ്കിനെ പറ്റിച്ച് പണം തട്ടിയ കേസില്‍ അംബാനിയുടെ കുടുംബത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു
reporter
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് കേസില്‍ അംബാനി കുടുംബാംഗം അറസ്റ്റില്‍. പിഎന്‍ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനി അറസ്റ്റില്‍. നീരവ് മോദിയുടെ സി എഫ് ഒയാണ് വിപുല്‍ അംബാനി . ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. മുംബൈ സിബിഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരെത്ത കേസില്‍ വിപുല്‍ അംബാനിയെ സിബിഐ ചോദ്യംചെയ്തിരുന്നു. മുംബൈ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിപുല്‍ അംബാനിയെ ചോദ്യം ചെയ്തത്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച സിബിഐ വിപുലിനെ രണ്ടുമണിക്കൂറാണ് ചോദ്യംചെയ്തത്.

മുകേഷ്അനില്‍ അംബാനിമാരുടെ സഹോദരി ദീപ്തിയുടെ മകള്‍, നീരവിന്റെ അനുജന്‍ നീഷാല്‍ മോദിയുടെ ഭാര്യയാണ്. നീരവിനൊപ്പം വിദേശത്തേക്ക് മുങ്ങിയവരില്‍ നീഷാലും ഉള്‍പ്പെടും. നീഷാലിനും ബല്‍ജിയം പൗരത്വമുണ്ട്.
 
Other News in this category

 
 




 
Close Window