Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഒരു കോടിയില്‍ താഴെ നിക്ഷേപത്തിന് 6.50 ശതമാനം പലിശ: 45 ദിവസം വരെ നിക്ഷേപത്തിന് 5.75 ശതമാനം
reporter
നിക്ഷേപത്തിനുള്ള പലിശ വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണു കൂട്ടിയത്.

ഏഴു മുതല്‍ 45 ദിവസം വരെ; രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ; മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ; അഞ്ചു മുതല്‍ 10 വര്‍ഷം വരെ എന്നിങ്ങനെ നാലു കാലയളവിലെ നിക്ഷേപ പലിശയാണു വര്‍ധിപ്പിച്ചത്. പുതിയ നിരക്കനുസരിച്ച് ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാകും പലിശ (മുന്‍പ് 5.25 ശതമാനം).

മറ്റു മൂന്നു കാലയളവിലെ പലിശനിരക്ക് 6.50 ശതമാനമാകും (മുന്‍പ് 6 ശതമാനം). എസ്ബിഐയ്ക്കു പിന്നാലെ മറ്റു ബാങ്കുകളും ഉടന്‍ നിക്ഷേപ പലിശ വര്‍ധിപ്പിച്ചേക്കും.
 
Other News in this category

 
 




 
Close Window