Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ അവസരം: മേയ് 15ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം
reporter
എയര്‍ ഇന്ത്യയുടെയും ഉപകമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെയും ഓഹരികളാണ് വിറ്റഴിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ പ്രാഥമിക അനുമതി നല്‍കിയിരുന്നു.

100 ശതമാനം ഓഹരികളും വിറ്റഴിച്ച് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കണമെന്നായിരുന്നു നീതി ആയോഗിന്റെ നിര്‍ദേശം. എന്നാലിതിനെ വ്യോമയാന മന്ത്രാലയം എതിര്‍ത്തു. നിലവില്‍ 52,000 കോടി രൂപയുടെ കടബാദ്ധ്യത എയര്‍ ഇന്ത്യയ്ക്കുണ്ട്.

എയര്‍ ഇന്ത്യ സര്‍ക്കാരിന് ബാദ്ധ്യതയായി മാറുന്നത് ഒഴിവാക്കാനും കമ്പനിയെ ലാഭത്തിലേക്ക് തിരിച്ചെത്തിക്കാനുമായാണ് ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. ഓഹരികള്‍ വാങ്ങുന്നതിന് മെയ് 15ന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു. 2017 ജൂണിലാണ് എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.
 
Other News in this category

 
 




 
Close Window