Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സൈന്യത്തെ സഹായിക്കാനായി ഗൂഗിളിന്റെ സഹായത്തോടെ കൃത്രിമ ബുദ്ധി സോഫ്റ്റ് വെയര്‍: ഗൂഗിള്‍ ജോലിക്കാര്‍ക്ക് എതിര്‍പ്പ്
Reporter
അമേരിക്കന്‍ പ്രതിരോധ വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിള്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറായ 'പ്രൊജക്ട് മാവനെ'തിരെ ഗൂഗിളിന്റെ തന്നെ ജീവനക്കാര്‍ ശക്തമായി രംഗത്ത് വന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാലായിരത്തോളം ജീവനക്കാര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചാണ് ഗൂഗിള്‍ ഈ പദ്ധതി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചത്.

യു.എസ് സൈന്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി ഉപയോഗപ്പെടുത്താന്‍ യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സ് തീരുമാനിക്കുകയായിരുന്നു. ഇതിലൂടെ സൈന്യത്തിന്റെ പ്രവര്‍ത്തനം വേഗത്തിലും കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന സൈനിക ഫുട്ടേജുകള്‍ പരിശോധിച്ച് മനുഷ്യനേയും വസ്തുക്കളേയും വേര്‍തിരിക്കുന്ന പ്രക്രിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ കൊണ്ട് നിഷ്പ്രയാസം സാധിക്കും.
 
Other News in this category

 
 




 
Close Window