Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
എറണാകുളത്ത് ഒരു കാറിന്റെ ഫാന്‍സി നമ്പര്‍ ലേലത്തില്‍ പോയത് 46 ലക്ഷം രൂപയ്ക്ക്
Text By: UK Malayalam Pathram
കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്ണനാണ് നമ്പര്‍ ലേലത്തില്‍ പിടിച്ചത്. എറണാകുളം ആര്‍ടിഒയുടെ കീഴില്‍ നടന്ന ഏറ്റവും ഉയര്‍ന്ന ലേലങ്ങളില്‍ ഒന്നാണിത്. ലബോര്‍ഗിനിയുടെ ഉറൂസ് എന്ന മോഡലിന് വേണ്ടിയാണ് ഓണ്‍ലൈനായി ലേലം നടന്നത്. ഈ ലേലത്തിലൂടെ സര്‍ക്കാരിന്റെ ഖജനാവിലേക്ക് 70 ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്. KL O7 DG 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. KL 07 DG 0001 എന്ന നമ്പര്‍ 25 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസണ്‍ ബാബു സ്വന്തമാക്കി. അഞ്ചുപേരാണ് ലേലത്തില്‍ പങ്കെടുത്തത്.
 
Other News in this category

 
 




 
Close Window