Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തിന് നിരാശ; എയിംസ്, അതിവേഗ റെയില്‍പാത പ്രഖ്യാപനമില്ല
reporter

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിന് പ്രതീക്ഷിച്ച പദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്യും അതിവേഗ റെയില്‍പാതയും പ്രഖ്യാപന പട്ടികയില്‍ നിന്ന് പുറത്തായി.

അതേസമയം, കേരളത്തെ ഉള്‍പ്പെടുത്തി അപൂര്‍വ ധാതു ഇടനാഴി പ്രഖ്യാപിച്ചു. കടല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകത്തിലും കടലാമകള്‍ക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ലക്ഷ്യം പ്രഖ്യാപിച്ചതും കേരളത്തിന് പ്രതീക്ഷ നല്‍കുന്നു.

കൂടാതെ, മൂന്ന് പുതിയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതില്‍ ഒന്ന് കേരളത്തില്‍ വരാനുള്ള സാധ്യത ഉണ്ട്.

എന്നാല്‍, എയിംസ് പ്രഖ്യാപിക്കാത്തത് വലിയ നിരാശയായി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് കേരളത്തില്‍ വരുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത്തവണയും പ്രഖ്യാപനം ഉണ്ടായില്ല. അതുപോലെ, സംസ്ഥാനത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ അതിവേഗ റെയില്‍പാതയ്ക്കും പച്ചക്കൊടി വീശിയില്ല.

കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍പാത ഇടനാഴികളില്‍ മുംബൈ-പുണെ, ഹൈദരാബാദ്-പുണെ, ഹൈദരാബാദ്‌ബെംഗളൂരു, ഹൈദരാബാദ്‌ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവ ഉള്‍പ്പെടുന്നു.

കേരളത്തിലെ അതിവേഗ റെയില്‍പാതയ്ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും മുന്‍ റെയില്‍വേ വിദഗ്ധന്‍ ഇ. ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

 
Other News in this category

 
 




 
Close Window