Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മിനിമം വേതന സമരത്തിനിടെ നഴ്സിനെ മര്‍ദിച്ചെന്ന് പരാതി; കൊയിലി ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസ്
reporter

കണ്ണൂര്‍: മിനിമം വേതനം ആവശ്യപ്പെട്ടുള്ള സമരത്തിനിടെ നഴ്സിനെ മര്‍ദിച്ചെന്ന പരാതിയില്‍ കൊയിലി ആശുപത്രിയിലെ ഡോ. ഗംഗാധരനെതിരെ കേസ്. ഉളിക്കല്‍ മണിക്കടവ് സ്വദേശിനിയായ നഴ്സ് ടിന്റു ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തിലെ മറ്റു സ്വകാര്യ ആശുപത്രികള്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മിനിമം വേതന വ്യവസ്ഥ അംഗീകരിച്ച് കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കൊയിലി ആശുപത്രി മാനേജ്മെന്റ് കരാറില്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ 15ന് ഉച്ചയ്ക്ക് മൂന്നോടെ സ്വന്തം കാബിനില്‍നിന്ന് പുറത്തിറങ്ങിയ ഡോ. ഗംഗാധരനെ നഴ്സുമാര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെ ഡോക്ടര്‍ പ്രകോപിതനായി ടിന്റു ജോസഫിന്റെ തലമുടിയില്‍ പിടിച്ച് മര്‍ദിക്കുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നഴ്സിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡോക്ടര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സമരത്തിന്റെ തുടക്കംമുതല്‍ നഴ്സുമാരെയും തൊഴിലാളി സംഘടനകളെയും അവഹേളിക്കുന്ന സമീപനമാണ് മെഡിക്കല്‍ സൂപ്രണ്ട് സ്വീകരിച്ചതെന്ന ആരോപണവും ഉയര്‍ന്നു. അതേസമയം, ഡോക്ടര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും രംഗത്തെത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window