Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാചക അറിവ് മക്കള്‍ക്ക് പകരണമെന്നാണ് പറഞ്ഞത്; സ്ത്രീ വിരുദ്ധതയില്ല': വി.ഡി. സതീശന്‍
reporter

തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നുനല്‍കണമെന്നാണ് പറഞ്ഞതെന്നും 'മക്കള്‍' എന്നതില്‍ ആണ്‍മക്കളും പെണ്‍മക്കളും ഉള്‍പ്പെടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില അമ്മമാര്‍ക്ക് അവര്‍ക്കുമാത്രം തയ്യാറാക്കാനറിയുന്ന പ്രത്യേക ഭക്ഷണവിഭവങ്ങളുണ്ട്. എന്നാല്‍ അവയുടെ പാചകരീതി അടുത്ത തലമുറയ്ക്ക് കൈമാറപ്പെടുന്നില്ല. മക്കള്‍ക്കോ കുടുംബത്തിലേക്ക് പുതുതായി എത്തുന്ന മകന്റെ ഭാര്യക്കോ ആ അറിവ് പകര്‍ന്നുനല്‍കണമെന്നാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞതെന്ന് സതീശന്‍ വിശദീകരിച്ചു.

''മക്കള്‍ എന്ന് പറഞ്ഞാല്‍ പെണ്‍മക്കള്‍ മാത്രമാണെന്ന് എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്? ഇതില്‍ എന്താണ് സ്ത്രീ വിരുദ്ധത?'' മുഖ്യമന്ത്രി ചോദിച്ചു. പ്രസംഗത്തിന്റെ പൂര്‍ണ ദൃശ്യങ്ങള്‍ പരിശോധിക്കാതെയാണ് ചിലര്‍ വാര്‍ത്ത നല്‍കിയതെന്നും വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിക്കുന്നതുപോലുള്ള സമീപനം കൊണ്ടാണ് അതില്‍ സ്ത്രീ വിരുദ്ധത കണ്ടെത്തുന്നതെന്നും സതീശന്‍ പറഞ്ഞു. തന്നെ വിമര്‍ശിക്കാന്‍ നിരവധി വിഷയങ്ങളുണ്ടെങ്കിലും ഇല്ലാത്ത കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

 
Other News in this category

 
 




 
Close Window