Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7815 INR
ukmalayalampathram.com
Thu 30th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പുനര്‍ജനി കേസില്‍ സതീശന് ആഭ്യന്തരമന്ത്രിയുടെ ക്ലീന്‍ ചിറ്റ് അസാധാരണം: എം.വി. ഗോവിന്ദന്‍
reporter

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സതീശന്‍ വിദേശത്തുവച്ച് ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവുണ്ടെന്ന് അവകാശപ്പെട്ട ഗോവിന്ദന്‍, വാര്‍ത്താസമ്മേളനത്തില്‍ അതുമായി ബന്ധപ്പെട്ട വിഡിയോയും പ്രദര്‍ശിപ്പിച്ചു. എംഎല്‍എ എന്ന നിലയില്‍ വിദേശയാത്ര നടത്തുന്നതിന് സതീശന്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്നോ ആഭ്യന്തര വകുപ്പില്‍നിന്നോ അനുമതി നേടിയിട്ടില്ലെന്നാണ് പുറത്തുവന്ന വിവരമെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിദേശത്തുനിന്ന് ഫണ്ട് അഭ്യര്‍ഥിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും അതിനായി വിദേശയാത്ര നടത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.

പ്രളയകാലത്ത് ധനശേഖരണത്തിനായി വിദേശയാത്ര നടത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും അനുവദിച്ചിരുന്നില്ലെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പുനര്‍ജനി പദ്ധതിക്കായി സതീശന്‍ വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ചെങ്കിലും അതിന് ആവശ്യമായ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗൗരവമുള്ള കേസില്‍ ആഭ്യന്തരമന്ത്രി തന്നെ വാര്‍ത്താസമ്മേളനം നടത്തി ക്ലീന്‍ ചിറ്റ് നല്‍കിയത് അസാധാരണ നടപടിയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടിയെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദേശഫണ്ട് ഉള്‍പ്പെട്ടതിനാല്‍ കേന്ദ്ര ഏജന്‍സിയും കേസ് അന്വേഷിക്കണമെന്ന് ഗോവിന്ദന്‍ ആവശ്യപ്പെട്ടു. സതീശനെതിരെ തെളിവുകളുണ്ടെന്നും അന്വേഷണം അവസാനിപ്പിക്കുന്നതിനു പകരം എല്ലാ വശങ്ങളും വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window