Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പിജി മെഡിക്കല്‍ പരീക്ഷയ്ക്കിടെ ചോദ്യപേപ്പര്‍ വാട്സാപ്പില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡിഷ
reporter

ഭുവനേശ്വര്‍: മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പര്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ പുറത്തായ സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിനു കീഴിലെ ജനറല്‍ സര്‍ജറി എംഡി/എംഎസ് 2023-26 ബാച്ചിന്റെ പരീക്ഷയിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടത്. പരീക്ഷ ആരംഭിച്ചതിനു തൊട്ടുപിന്നാലെ ചോദ്യപേപ്പറിന്റെ ചിത്രം വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചതായാണ് പ്രാഥമിക വിവരം. പരീക്ഷാസമയത്തുതന്നെ ചില വാട്സാപ്പ് നമ്പറുകളില്‍നിന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങളും പ്രചരിച്ചതായി പരാതിയുണ്ട്. രാവിലെ 9.58ഓടെയാണ് ചോദ്യപേപ്പര്‍ പുറത്തേക്ക് അയച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പരീക്ഷ ആരംഭിക്കുന്നതിനുമുമ്പ് ചോദ്യങ്ങള്‍ ചോര്‍ന്നതല്ലെന്നും പരീക്ഷാഹാളില്‍നിന്ന് അനധികൃതമായി വിവരങ്ങള്‍ കൈമാറിയ സംഭവമാണിതെന്നുമാണ് പരീക്ഷാ ബോര്‍ഡിന്റെ നിലപാട്.

ഡിജിറ്റല്‍ തെളിവുകള്‍, സന്ദേശങ്ങള്‍, ടൈംസ്റ്റാമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍, ഗ്രൂപ്പ് രൂപീകരിച്ച വ്യക്തി, അംഗങ്ങള്‍ എന്നിവരെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് നടപടി ആരംഭിച്ചു. തുടര്‍ന്നുള്ള പിജി പരീക്ഷകളില്‍ മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായി നിരോധിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സംഘടിത റാക്കറ്റിന് പങ്കുള്ളതായി നിലവില്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് ബര്‍ഹാംപുര്‍ എംകെസിജി മെഡിക്കല്‍ കോളജ് അധ്യക്ഷന്‍ പ്രൊഫ. ഹരേകൃഷ്ണ ദലൈ പറഞ്ഞു. ഏതെങ്കിലും വിദ്യാര്‍ഥിക്കോ ജീവനക്കാരനോ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ ശക്തമായ അച്ചടക്ക നടപടിയും നിയമനടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window